സഞ്ജുവിനെപോലെയുള്ള യുവതാരങ്ങൾക്ക് സുവർണവസരമായിട്ടും ബി സി സി ഐ എന്ത് കൊണ്ട് അത് വിലക്കി??..
സഞ്ജുവിനെപോലെയുള്ള യുവതാരങ്ങൾക്ക് സുവർണവസരമായിട്ടും ബി സി സി ഐ എന്ത് കൊണ്ട് അത് വിലക്കി??..
കഴിഞ്ഞ കുറച്ചു നാളുകളായി ഏറ്റവും അധികം ചർച്ച ചെയ്യപെടുന്നത് ഇന്ത്യൻ താരങ്ങൾ വിദേശ ലീഗിൽ പങ്ക് എടുക്കുന്നതിനെ പറ്റിയാണ്. ബി സി സി ഐ ഇത്തരത്തിൽ ഒരു അവസരം കൊടുത്താൽ സഞ്ജു സാംസണെ പോലെയുള്ള യുവ താരങ്ങൾക്ക് ഒരു വലിയ സാധ്യതയായിരുന്നു തുറന്നു കിട്ടുക. എന്നാൽ ബി സി സി ഐ ഇന്ത്യൻ താരങ്ങൾക്ക് ഒരു കാരണവശാലും വിദേശ ലീഗുകളിൽ കളിക്കാൻ സാധിക്കില്ലെന്ന് ഒരിക്കൽ കൂടി പ്രതികരിച്ചിരിക്കുകയാണ്.
എന്താണ് ബി സി സി ഐ ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ കാരണം. പ്രധാനമായി രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടാനാവുക.
1. ഇന്ത്യൻ പ്രീമിയർ ലീഗ്
ഇന്ത്യൻ പ്രീമിയർ ലീഗ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാണ്. പണം കൊയ്യുന്ന കാര്യത്തിലാണേലും പ്രശസ്തിയുടെ കാര്യത്തിലായാലും ലോകത്തിലെ മികച്ചത് തന്നെയാണ്.വിരാട് കോഹ്ലിയെ പോലെയുള്ള ഇന്ത്യൻ താരങ്ങളും ഒപ്പം ഒരുപിടി മികച്ച യുവ താരങ്ങളുമാണ് ഇതിന് കാരണം. ഇന്ത്യൻ താരങ്ങളെയും യുവ താരങ്ങളെയും ഈ സമയത്ത് മറ്റു ലീഗുകളിലേക്ക് അയച്ചാൽ അത് ലീഗിന്റെ പ്രശസ്തിയെ ബാധിക്കുമെന്ന് കരുതി തന്നെയാവണം ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ഇങ്ങനെ ഒരു തീരുമാനം.
2. താരങ്ങൾക്ക് ഫ്രാഞ്ചൈസി ലീഗുകളോടുള്ള അമിത താല്പര്യം.
നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിനെക്കാൾ താരങ്ങൾ കളിക്കാൻ ഇഷ്ടപെടുന്നത് ഫ്രാഞ്ചൈസി ക്രിക്കറ്റ് മത്സരങ്ങളാണ്. വിൻഡിസ് താരങ്ങൾ തന്നെ ഏറ്റവും വലിയ ഉദാഹരണം. അവസാനമായി കുടുംബത്തോട് ഒപ്പം ചിലവഴിക്കാൻ വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കാൻ പോകുന്ന ബോൾട്ടും ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ലീഗുകൾ കളിക്കുന്നതിൽ താല്പര്യമുള്ളവൻ തന്നെ. ഇങ്ങനെ ഒരു സാഹചര്യത്തിൽ ബി സി സി ഐ കൂടെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ഫ്രാഞ്ചൈസി ലീഗ് കളിക്കാൻ അവസരം കൊടുത്താൽ അന്താരാഷ്ട്ര മത്സരങ്ങളോടുള്ള താല്പര്യം കുറഞ്ഞേക്കാം എന്നത് മറ്റൊരു കാരണമാവാം. അത് കൊണ്ടാവണം ഐ പി എൽ അടക്കം എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച ശേഷം വിദേശ ലീഗുകളിൽ കളിക്കാനുള്ള അനുമതി നൽകാം എന്ന് പ്രതികരിച്ചതും.
കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്കായി "Xtremedesportes" പിന്തുടരുക
ToOur Whatsapp Group
Our Telegram
Our Facebook Page